കോഴിക്കോട്: ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന വയനാട്ടുകാര്‍ക്ക് ആശ്വാസവുമായി വ്യവസായി ബോബി ചെമ്മണ്ണൂര്‍ രംഗത്ത്. നൂറ് കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ സ്ഥലം സൗജന്യമായി നല്‍കുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.
ഇതിനു പുറമെ ഉറ്റവരെ നഷ്ടപ്പെട്ട് അനാഥരായിപ്പോയ കുഞ്ഞുങ്ങളെ സ്വന്തം ഗസ്റ്റ്ഹൗസുകളില്‍ എത്തിച്ച് ശ്രുശൂഷിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
അടിയന്തരമായി അവരെ കൂടെകൂട്ടുന്നതിനുള്ള കാര്യങ്ങള്‍ കലക്ടറുമായി സംസാരിച്ചതായും അനുവാദം കിട്ടിയാല്‍ നടപടി വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് ആംബുലന്‍സുകള്‍, ബോച്ചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങളെല്ലാം പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
![]()
