ആലപ്പുഴ : ദേശീയ പാതയിൽ കായംകുളത്തു പില്ലർ എലിവേറ്റഡ് ഹൈവേ വേണമെന്ന ആവശ്യത്തിൽ പ്രക്ഷോഭത്തിൽ ഉള്ള ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ നാളെ (1/8/2024)മനുഷ്യ മതിൽ സൃഷ്ടിച്ചു പ്രതിഷേധിക്കുന്നു.ഷഹീദർ മസ്ജിദ് ഭാഗം മുതൽ ചിറക്കടവം വരെ തൂണുകളിൽ ഉള്ള മേൽപ്പാലത്തിനായി സമരസമിതി സമരം തുടങ്ങിയിട്ട് മാസങ്ങളായി. കായംകുളം പട്ടണത്തെ രണ്ടായി വെട്ടി മുറിക്കുന്ന ദേശീയ പാതയിലെ അശാസ്ത്രീയമായ നിർമ്മാണത്തിനെതിരെ രാഷ്ട്രീയ സാമൂഹിക രംഗത്തെ സംഘടനകൾ ജനകീയ സമിതിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ രാവിലെ 10 മണിക്ക് ഷഹീദാർ പള്ളിക്ക് സമീപം തുടങ്ങി ടെക്സ്മോ ജങ്ഷൻ വരെയാണ് മനുഷ്യമതിൽ സൃഷ്ടിക്കുന്നത്.11 മണിക്ക് മുൻ എം പി സെബാസ്റ്റ്യൻ പോൽ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കും.
![]()
