തിരുവനന്തപുരം: വയനാട്ടിൽ സംഭവിച്ച പ്രകൃതി ക്ഷോഭത്തിന്റെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജൂലായ് 31 മുതൽ ഓഗസ്റ്റ് രണ്ട് വരെ പി.എസ്.സി. നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പി എസ് സി അധികൃതർ അറിയിച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അതേസമയം, നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങൾക്ക് മാറ്റമുണ്ടാകില്ല.ദുരന്തബാധിത പ്രദേശങ്ങളിൽനിന്ന് അഭിമുഖത്തിൽ പങ്കെടുക്കാൻ പറ്റാത്തവർക്ക് മറ്റൊരവസരം നൽകുമെന്നും പി.എസ്.സി. വാർത്താക്കുറിപ്പിൽ അറിയിച്ചു.
![]()
