SSറിയാദ് : രണ്ട് പ്രവാസി എഴുത്തുകാരികൾക്ക് 2024-ലെ ആശയം ബുക്സ് ബഷീർ സ്മാരക പുരസ്കാരങ്ങൾ. സബീന എം. സാലി-സൗദി അറേബ്യ(നോവൽ: ലേഡി ലാവന്‍ഡര്‍), സബീന ഷാജഹാൻ – യു എ ഇ (കവിത: ഭൂമിയെ ചുമക്കുന്നവള്‍) എന്നിവർക്കാണ് അവാർഡ്. അവാർഡ് നേടിയ മറ്റുള്ളവര്‍: നോവൽ– വി. ജി. തമ്പി (ഇദം പാരമിതം), സബാഹ് (പൊയ്ക), കഥ– ബിജോ ജോസ് ചെമ്മാന്ത്ര (ബോണ്‍സായി മരത്തണലിലെ ഗിനിപ്പന്നികള്‍), പദ്മ (വീട്ടിലേക്കുള്ള വഴി), അമല്‍ ഫെര്‍മിസ് (സങ്കടദ്വീപ്), കവിത– ശ്രീധരന് ചെറുവണ്ണൂര്‍ (കരിമ്പന്‍), അഷിബ ഗിരീഷ് (ജക്രാന്തപ്പൂക്കളുടെ വേനലിടങ്ങള്), ഡോ. സി.എന്‍. ബാലകൃഷ്ണന് നമ്പ്യാര്‍, ദേവേശന്‍ പേരൂർ(പഠനം / നിരൂപണം). ബഷീർ ഉത്സവത്തിൽ പ്രഫ. എം.കെ. സാനുവിന്റെ മേൽനോട്ടത്തിലുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് വി.വി.എ. ശുക്കൂർ, ഇഖ്ബാൽ വലിയവീട്ടിൽ, ഖാദർ പാലാഴി എന്നിവർ അറിയിച്ചു.
![]()
