ദമാം : ദമാം 2023-24 അദ്ധ്യായന വർഷത്തെ കെ.എൻ.എം പൊതു പരീക്ഷയിൽ (ഗൾഫ് സെക്ടർ) ദമാം സലഫി മദ്റസക്ക് നൂറ് മേനി വിജയം. പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിക്കുകയും, റെക്കോർഡ് എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു. റഫാൻ ലബീബ് പനക്കൽ, സെഹൻ അഹമ്മദ്, മുഹമ്മദ് ജഹാൻ, ഫൈഹ പി സി, അസാ മറിയം , ഇൻഷാ, എന്നിവർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. വിജയികളെ അനുമോദിക്കലും സമ്മാനവിതരണവും മദ്റസയുടെ വാർഷിക ദിനത്തിൽ നടക്കുമെന്ന് മദ്റസ മാനേജ്മെന്റ് അറിയിച്ചു.
മദ്റസയിൽ 2024-25 വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചെന്നും സന്ദർശക വിസയിലുള്ള കുട്ടികൾക്കും അഡ്മിഷൻ ലഭ്യമാണ് എന്ന് മദ്രസ ഭാരവാഹികളാ അറിയിച്ചു . വെള്ളിയാഴ്ചകളിൽ വൈകിട്ട് 3 മുതൽ 8.30 വരെയാണ് മദ്രസയുടെ പ്രവർത്തന സമയം. കൂടുതൽ വിവരങ്ങൾക്ക് സക്കറിയ മങ്കട (0567370346), ലബീബ് പനക്കൽ (0532174118) എന്നിവരെ ബന്ധപ്പെടുക
![]()
