ഷാർജ: ഷാർജ കെ.എം.സി.സി മലപ്പുറം ജില്ലാ ജോ.സെക്രട്ടറിയായിരുന്ന പെരിന്തൽമണ്ണ ആനമങ്ങാട് എടത്തറയിലെ ചുണ്ടമ്പറ്റ കുഞ്ഞിമുഹമ്മദ് എന്ന നാണി (49) സ്വദേശത്ത്
നിര്യാതനായി. ഒരു മാസം മുമ്പാണ് അസുഖത്തെ തുടർന്ന് ചികിൽസക്കായി നാട്ടിലേക്ക് പോയത്. ചൂലൂർ എം.വി.ആർ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
പിതാവ്:പരേതനായ ചുണ്ടമ്പറ്റ മുഹമ്മദ്. മാതാവ്: കാളിപ്പാടൻ ഫാത്തിമക്കുട്ടി. ഭാര്യ: ആയിഷാബി
മക്കൾ: അജ്മൽ, ഫാത്തിമ അൻഷിദ ,മുഹമ്മദ് ഹംദാൻ. മൃതദേഹം എടത്തറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
![]()
