ദുബായ്: വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രോവിൻസ് വാർഷിക സമ്മേളനം ഞായറാഴ്ച ദുബായ് ക്ലാസിക്കൽ റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്നു. പ്രസിഡന്റ് ലാൽ ഭാസ്കർ അധ്യക്ഷത വഹിച്ചു . ചെയർമാൻ സുധീർ സുബ്രമണ്ണ്യൻ ,ഗ്ലോബൽ വൈസ് പ്രസിഡന്റ് ചാൾസ് പോൾ, മിഡിലീസ്റ്റ് വി പി അഡ്മിൻ തമ്പി തോമസ്, ഗ്ലോബൽ യൂത്ത് വിംഗ് പ്രസിഡന്റ് രേഷ്മ, ഗ്ലോബൽ ലേഡീസ് വിംഗ് സെക്രട്ടറി ഷീല റെജി, ദുബായ് പ്രോവിൻസ് വി.പി.യും ഗ്ലോബൽ മീഡിയ സെക്രട്ടറിയുമായ വി.എസ്.ബിജുകുമാർ എന്നിവർ സംസാരിച്ചു.
ദുബായ് പ്രോവിൻസിന്റെ ഓണപരിപാടികൾ ഒക്ടോബർ 6 ന് നടത്തുവാൻ തീരുമാനിച്ചതായി സെക്രട്ടറി ബേബി വർഗീസ് അറിയിച്ചു. ട്രഷറർ അരുൺ ബാബു ജോർജ് ,വി.പി.അഡ്മിൻ രാജു തേവർമടം, വനിതാ വിംഗ് പ്രസിഡന്റ് റാണി സുധീർ എന്നിവർ വാർഷിക സമ്മേളനത്തിന് നേതൃത്വം നൽകി.
![]()
