കൊച്ചി:എറണാകുളം റൂറൽ ജില്ലാ പൊലീസ് ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി ലഹരി വിരുദ്ധ ദിനത്തിൽ വൻ ലഹരി വേട്ട. രണ്ടിടങ്ങളിൽ നിന്നായി പിടികൂടിയത് 370 ഗ്രാം എം ഡി എം എ. ആലുവ കുട്ടമശേരി സ്വദേശി ആസാദ് , വൈപ്പിൻ നായരമ്പലം സ്വദേശി അജു ജോസഫ് എന്നിവരെയാണ് ലഹരിക്കടത്തിനിടെ പോലീസ് പിടികൂടിയത്.
ആലുവ റൂറൽ എസ്പി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബാംഗ്ലൂരിൽ നിന്ന് കാറിൽ രാസലഹരി കടത്തുകയായിരുന്ന ആസാദിനെ അങ്കമാലി കരിയാട് വച്ച് സാഹസികമായാണ് പിടികൂടിയത്. 300 ഗ്രാം എംഡിഎംഎ രണ്ട് എൽഎസ്ഡി സ്റ്റാമ്പും, ഒരു കിലോയോളം കഞ്ചാവും ഇയാളിൽ നിന്ന് കണ്ടെടുത്തു.
ടൂറിസ്റ്റ് ബസിൽ കടത്തുന്നതിനിടയിലാണ് 70 ഗ്രാം എംഡിഎംഎയുമായി അങ്കമാലിയിൽവെച്ച് അജു ജോസഫ് പിടിയിലാകുന്നത്.
റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരം ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീം, നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി വി അനിൽ, അലുവ ഡിവൈഎസ്പി എ പ്രസാദ്, ഇൻസ്പെക്ടർമാരായ പി ലാൽ കുമാർ, ടിസി മുരുകൻ, സബ് ഇൻസ്പെക്ടർ എബി ജോർജ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
![]()
