റിയാദ്: സൗദി അറേബ്യയിലെ ഹായില്‍ മേഖലയില്‍ അല്‍ ഷാനാന് പ്രദേശത്ത് ഇന്ന് നേരിയ ഭൂചലനം അനുഭവപ്പെട്ടു. 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ വക്താവ് താരിഖ് അബ അല്‍ഖൈല്‍ അറിയിച്ചു. ഉച്ചക്ക് പന്ത്രണ്ടു മണി കഴിഞ്ഞ ഉടനെയായിരുന്നു ഭൂകമ്പം. തുടര്‍ ചലനങ്ങളൊന്നും ഉണ്ടായിട്ടില്ല.
![]()
