ജിദ്ദ: കോവിഡ് വാക്സിനുകളെ കുറിച്ച് ജൂൺ 28 വെള്ളിയാഴ്ച്ച വൈകിട്ട് സൗദി സമയം അഞ്ചു മണിക്ക് വെബിനാർ സംഘടിപ്പിക്കുന്നു.
യുകെയിലെ പ്രശസ്തമായ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ അസ്സോസിയേറ്റ് മെഡിക്കൽ ഡയറക്ടറും ഇൻഫക്ഷൻ കൺട്രോൾ ആൻ്റ് പ്രിവൻഷൻ രംഗത്ത് അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന പ്രശസ്ത ഭിഷഗ്വരൻ ഡോ. രാജേഷ് രാജേന്ദ്രനാണ് സെമിനാർ നയിക്കുന്നത്.
വേൾഡ് മലയാളി കൗൺസിൽ മെഡിക്കൽ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പൊതുജനാരോഗ്യ ബോധവൽക്കരണം, ആരോഗ്യ വിദ്യാഭ്യാസം എന്നിവ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരം സെമിനാറുകൾ സംഘടിപ്പിക്കുന്നതെന്ന് ഡോ. ഇന്ദു ചന്ദ്രശേഖർ, ഡോ. ഫൈസൽ, ഡോ.ഹാരിസ്, ഢോ. അസ്ലം എന്നിവർ അറിയിച്ചു. ഓൺലൈനായി നടക്കുന്ന സെമിനാറിൽ താഴെ പറയുന്ന ലിങ്കിലൂടെ പ്രവേശിക്കാമെന്ന് ഡബ്ളിയു എം സി നേതാക്കളായ ഡോ. അബ്ദുള്ള മഞ്ചേരി, ഡെൻസൺ ചാക്കോ, മൻസൂർ വയനാട് സിജി മേരി, ജിജോ എന്നിവർ പറഞ്ഞു. ഇത്തരത്തിലുള്ള സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കെടുക്കണമെന്നും വേൾഡ് മലയാളി കൗൺസിൽ നേതാക്കൾ അഭ്യർത്ഥിച്ചു.
![]()
