റിയാദ് :റിയാദ് ഇന്ത്യൻ എംബസി സ്കൂൾ പൂർവ്വവിദ്യാർത്ഥിനി ദർശന രാജേന്ദ്രൻ നായികയായി അഭിനയിച്ച പാരഡൈസ് റിയാദ് മലസിലെ ഒതയിം മാളിലും ഖുറൈസിലെ എംബയർ മാളിലും ഇന്ന് മുതൽ പ്രദർശനം തുടങ്ങുന്നു. ഹൃദയം എന്ന ചിത്രത്തിലെ അഭിനയ മികവുകൊണ്ട് കേരളക്കരയാകെ ശ്രദ്ധേയായ നടിയാണ് ദർശന.
കലാകുടുംബമായ ദർശനയുടെ അച്ഛൻ രാജേന്ദ്രൻ റിയാദിൽ ബ്രിട്ടീഷ് എംബസിയിൽ ഉദ്യോഗസ്ഥൻ ആയിരുന്നു. അമ്മ നീരജ ആവേശം, രോമാഞ്ചം ഉൾപ്പെടെ ഉള്ള നിരവധി മലയാള സിനിമയിൽ അമ്മ വേഷങ്ങളിലൂടെ ശ്രദ്ധേയമായി കൊണ്ടിരിക്കുന്ന ഒരു അഭിനേത്രി ആണ്.ദർശനയുടെ ചേച്ചി ഭാവന ബാംഗ്ലൂരിൽ തിയ്യറ്റർ ആർട്ടിസ്റ്റ് ആണ്.
റിലീസിന് മുൻപ് തന്നെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ പാരഡൈസ്
ബഹുഭാഷകളിൽ
മണിരത്നം മദ്രാസ് കമ്പനി വിതരണം ചെയുന്നു. ന്യൂട്ടൺ സിനിമ നിർമ്മിച്ച് ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്താനഗെ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ബുസൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയായി തിരഞ്ഞെടുത്ത പാരഡൈസ് ഒരു പാട് പ്രതീക്ഷകളോടെ ആണ് റിയാദിലെ പ്രവാസികളും കാത്തിരിക്കുന്നത്.
പാരഡൈസ് മലയാളം, ഇംഗ്ലീഷ്, സിംഹള ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഇന്ത്യൻ ദമ്പതികൾ ഒരുമിച്ച് തങ്ങളുടെ വിവാഹ വാർഷികം ആഘോഷിക്കാനായി ശ്രീലങ്കയിലെത്തുകയും അവിടെ ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. യഥാർത്ഥ പ്രതിസന്ധികളുടെ ഒരു നേർക്കാഴ്ചയായാണ് പാരഡൈസ് എന്ന ചിത്രം ഒരുക്കിയിട്ടുള്ളത്.
റിലീസിങ്ങിന് മുൻപ് തന്നെ മികച്ച സിനിമക്ക് അടക്കമുള്ള നിരവധി അന്താരാഷ്ട്ര അവാർഡുകൾ കരസ്ഥമാക്കിയ ചിത്രം നല്ലയൊരു കലാ
വിരുന്നു തന്നെയായിരിക്കും.
‘പാരഡൈസി’ന് ഗംഭീര സ്വീകരണമായിരുന്നു IFFK യിൽ കിട്ടിയിരുന്നത്. മണിരത്നം, രാജീവ് രവി, ശ്രീകർ പ്രസാദ് തുടങ്ങി ഒട്ടനവധി ലെജൻഡ് ടെക്നിഷ്യൻസുകൂടി ഭാഗമായ ചിത്രമാണ്.

പൊതുവെ സെലക്ടീവായ ചിത്രങ്ങൾ തെരെഞ്ഞെടുക്കുന്ന
ദർശനയുടെ സഹപാഠികൾ പലരും വിവിധ രാജ്യങ്ങളിൽ ആണെങ്കിലും അവരുടെ മാതാപിതാക്കൾ അടക്കം ഉള്ളവർ തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ കാണുന്ന ദർശനയെ റിയാദിലെ അഭ്ര പാളിയിൽ കാണാൻ കാത്തിരിക്കുന്നു.

![]()
