റിയാദ് : സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന റിയാദ് നൂപുര നൃത്ത കലാ വിദ്യാലയത്തിന്റെ അമരക്കാരനും ,റിയാദിലെ വേദികളിലെ നിറസാന്നിധ്യവും , ഒട്ടേറെ കുട്ടികൾക്കും മുതിർന്നവർക്കും ശാസ്ത്രീയ നൃത്തനൃത്യങ്ങൾ പകർന്ന് നൽകുന്ന നൃത്ത അദ്ധ്യാപകനായ കലാക്ഷേത്ര കുഞ്ഞിമുഹമ്മദ് മാഷിന് റിയാദ് ടാക്കിസ് സ്നേഹാദരവ് നൽകി .മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന നൂപുര നൃത്ത കലാ വിദ്യാലയത്തിന്റെ വാർഷിക ആഘോഷചടങ്ങിൽ വെച്ച് സജിൻ നിഷാൻപൊന്നാട അണിയിച്ചു .
റിയാദ് ടാക്കിസ് വൈസ് : പ്രസിഡണ്ട് ഷമീർ കല്ലിങ്കൽ ,പി ആർ ഒ റിജോഷ് കടലുണ്ടി ,സജീർ സമദ് , എൽദോ വയനാട് ,സുബി സുനിൽ എന്നിവർ സംസാരിച്ചു ,ഷൈജു പച്ച , അൻവർ സാദത്ത് , നിസാർ പല്ലികശ്ശേരി , ഉമറലി അക്ബർ , സൈദലി , ഹുസൈൻ ഷാഫി , പ്രദീപ് കിച്ചു , സോണി ജോസഫ് , ഷഫീഖ് വലിയ , ഫൈസൽ തമ്പലക്കോടൻ , കൃഷ്ണകുമാർ അരവിന്ദ് , മഹേഷ് ജയ് , ഗിരീഷ് , ശിഹാബ് , ജിൽ ജിൽ മാളവന , ഷംസു തൃക്കരിപ്പൂർ , റജീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സ്നേഹാദരവിന് കുഞ്ഞിമുഹമ്മദ് മാഷ് നന്ദി പറഞ്ഞു.
![]()
