ബുറൈദ: അർബുദ ബാധയാൽ ബുദ്ധിമുട്ടുന്ന മുൻ പ്രവാസിയുടെയും വൃക്ക തകരാറിലായ ഭാര്യയുടെയും ചികിത്സക്കായി ബുറൈദയിൽ സുഹൃത്തുക്കൾ ചേർന്ന് സഹായസമിതി രൂപവത്കരിച്ചു സഹായം അഭ്യർത്ഥിക്കുന്നു.വർഷങ്ങളോളം ബുറൈദ കേരള മാർക്കറ്റിലെ ബക്കാലയിൽ ജോലിചെയ്തിരുന്ന കോഴിക്കോട് പനങ്ങാട് തലയാട് സ്വദേശി റഷീദിനെയും ഭാര്യ സാറയെയും സഹായിക്കാനാണ് ഒരു കൂട്ടം മനുഷ്യസ്നേഹികൾ കൈകോർക്കുന്നത് .ഇരുവരുടെയും ചികിത്സക്കായി ഓരോ മാസവും ഭീമമായ തുക ആവശ്യാമാണ് .ശരീഫ് തലയാട് ചെയർമാനും നിഷാദ് പാലക്കാട് കൺവീനറും സുധീർ കായംകുളം ട്രഷററുമായ സഹായസമിതിയാണ് നാട്ടിലേക്ക് പോയിട്ടും പ്രവാസത്തിന്റെ സ്നേഹം പകർന്നു നൽകാനുള്ള ഉദ്യമവുമായി മുന്നോട്ട് പോകുന്നത്.
![]()
