കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന് പ്രീ ബജറ്റ് ചര്‍ച്ചകളുടെ ഭാഗമായി വിളിച്ചുചേര്‍ത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. പ്രത്യേക സാമ്പത്തിക പാക്കേജ് അടുത്ത കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിക്കണം.സിൽവർ ലൈൻ പദ്ധതിക്ക് ഉടൻ അനുമതി നൽകണം.
മനുഷ്യവിഭവ വികസനം, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍, സ്റ്റാര്‍ട്ടപ്പ്, നൂതനത്വം തുടങ്ങിയ മേഖലയില്‍ രാജ്യത്തിന് അഭിമാനകരമായ നിലയിലുള്ള നേട്ടങ്ങള്‍ കേരളത്തിനുണ്ട്. അവ നിലനിര്‍ത്തുന്നതിനും കൂടുതല്‍ മുന്നേറുന്നതിനും സഹായകമായ നിലയിലുള്ള സാമ്പത്തിക സഹായം ആവശ്യമാണ്. നിലവിലെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസങ്ങളും മറികടക്കാന്‍ ഉതകുന്ന നിലയില്‍ രണ്ട് വര്‍ഷ കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായമാണ് കേരളം ആവശ്യപ്പെട്ടത്.
![]()
