റിയാദ്: സൗദി അറേബ്യയിലെ മലയാളി ട്രെയിലര്‍ ഡ്രൈവര്‍മാരുടെ കൂട്ടായ്മയായ സാംറ്റ ആറാം വാര്‍ഷികം ആഘോഷിച്ചു. എക്സിറ്റ് 18ലെ വലീദ് ഓഡിറ്റോറിയത്തില്‍വെച്ചു ജൂണ്‍ 19, ന് നടന്ന വാര്‍ഷികാഘോഷം സംമോഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. സാംറ്റ പ്രസിഡന്റ് നൗഷാദ് ബാബു അധ്യക്ഷത വഹിച്ചു. സാംറ്റ വെബ് സൈറ്റിന്റെ ഉദ്ഘാടനം റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി നിര്‍വഹിച്ചു. മാധ്യമ പ്രവര്ത്തകന് ജയന് കൊടുങ്ങല്ലൂര്‍, സലിം അര്‍ത്തില്‍, സുധീര്‍ കുമ്മിള്‍, ഗഫൂര്‍ കൊയിലാണ്ടി, അസ്ലം പാലത്, അല്‍ത്താഫ്, സൗദി പൗരനായ ഫഹദ്ഇബ്ന് അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു.
പ്രവാസം മതിയാക്കി നാട്ടിലേക്കു പോകുന്ന സാംറ്റ അംഗമായ സുനില്‍ തിരുവനന്തപുരത്തെയും സൗദി റോയല്‍ ഫാമിലി അംഗമായ ഫഹദ് ഇബ്ന് അബ്ദുല്‍ അസീസിനെയും സൗദി പോലീസ് ഉദ്യോഗസ്ഥനായ സല്മാന്ഇബ്ന് ഇബ്രാഹിമിനെയും പൊന്നാട ചാര്‍ത്തി ആദരിച്ചു.അയ്യൂബ് കരൂപ്പടന്ന ആമുഖ പ്രസംഗം നടത്തി. കമാല്‍ കോട്ടക്കല്‍ സ്വാഗതവും റഷീദ് കോഴിക്കോട് നന്ദിയും പറഞ്ഞു.
കലാപരിപാടികള്‍ക്ക് സത്താര്‍ മാവൂര്‍ നേതൃത്വം നല്കി. നൈസിയ നാസ്സര്‍ അവതാരികയായിരുന്നു സിദ്ദിക്ക് കോട്ടക്കല്‍. സലാം കൂരാച്ചുണ്ട്. ഷിബു നിലമ്പൂര്‍. മുസ്തഫ വൈലത്തൂര്‍. മനോജ് കൊല്ലം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
![]()
