ഈരാറ്റുപേട്ട: ഗൈഡൻസ്,തണൽ സ്ഥാപനങ്ങളിലെ സ്റ്റാഫ് അംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. ദാറുൽ ഖുർആൻ ഓഡിറ്റോറിയത്തിൽ നടന്ന പ്രോഗ്രാമിന് മാനേജ്മെൻ്റ് കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി.വായന ദിനത്തിൽ നടന്ന പ്രോഗ്രാമിൽ വിശുദ്ധ ഖുർആൻ്റെ മലയാള കോപ്പികൾ സ്റ്റാഫ് അംഗങ്ങൾക്ക് വിതരണം ചെയ്തു.
സ്കൂൾ മാനേജർ പി.എ ഹാഷിമിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഗൈഡൻസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൾ പി.എസ് മുഹമ്മദ് ഷെഫീഖ്,മഹേഷ് സി.ടി, വി.എ നജീബ്, കെ.എ.അൻസാരി,പി.ഇ ഇർഷാദ്, പി.എ അബ്ദുൽ ഖാദർ, അബ്ദുൽ റഹ്മാൻ മൗലവി (ദാറുൽ ഖുർആൻ),ആസ്മി സെയ്തു മുഹമ്മദ് (അൽ ഫിത്റ),
അശ്വതി,മിഥുൻ (തണൽ വീട്),ജിൻസൺ (പാലിയേറ്റീവ്),ജാസ്മിൻ (ഫാർമസി),ഷിജിന (ഡയാലിസിസ് സെൻ്റർ), ഷാഹിന (റിഹാബ് സെൻ്റർ),ഹാജാ ഖാൻ (ആംബുലൻസ് സർവീസ്) എന്നിവർ ആശംസകൾ നേർന്നു.
കെ.പി. ഷെഫീഖ് സ്വാഗതവും റഫീഖ് കോന്നച്ചാടം നന്ദിയും പറഞ്ഞു.
![]()
