കുവൈത്ത് സിറ്റി: 46 ഇന്ത്യക്കാരടക്കം 50 പേരുടെ മരണത്തിനിടയാക്കിയ കുവൈത്ത് തീപിടിത്ത ദുരന്തവുമായി ബന്ധപ്പെട്ട് 8 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചവരില്‍ 25 പേര് മലയാളികളാണ്. പോലീസ് പിടിയിലായവരില്‍ 3 പേര് ഇന്ത്യക്കാരും 4 പേര് ഈജിപ്തുകാരും ഒരാള്‍ കുവൈത്തി പൗരനുമാണ്. നരഹത്യ, ഗുരുതരമായ അശ്രദ്ധ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സമഗ്രമായ അന്വേഷണം നടത്തി വരികയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
![]()
