ദോഹ: വായനദിനത്തോടനുബന്ധിച്ച് ‘വെളിച്ചമാണ് വായന’ സന്ദേശവുമായി വിമൻ ഇന്ത്യ റയ്യാൻ സോൺ
‘ദോഹയിലെ എഴുത്തുകാരോടൊപ്പം’ തലക്കെട്ടിൽ ചർച്ച സദസ്സ് സംഘടിപ്പിച്ചു.സി.ഐ.സി റയ്യാൻ സോണൽ ഓഫിസിൽ നടത്തിയ പരിപാടിയിൽ ക്യു.എഫ്.എം റേഡിയോ നെറ്റ് വർക്ക് സി.ഇ.ഒ അൻവർ ഹുസൈൻ മുഖ്യാതിഥിയായിരുന്നു . ശമിന ഹിഷാം, സിദ്ദിഹ, ഷംല ജാഫർ,സുനിൽ പെരുമ്പാവൂർ തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവെച്ചു.ഫസീല ഷിബിലിയുടെ പ്രാർഥന ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ വിമൻ ഇന്ത്യ റയ്യാൻ സോൺ പ്രസിഡന്റ് റൈഹാന അസ്ഹർ സ്വാഗതവും വൈസ് പ്രസിഡന്റ് സജ്ന കരുവാട്ടിൽ നന്ദിയും പറഞ്ഞു
![]()
