കൊച്ചി: മാസപ്പടി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടൻ സമർപ്പിച്ച ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും ഹൈക്കോടതി നോട്ടീസ്. സി എം ആര് ലും എക്സാലോജിക്കും അടക്കമുള്ള എല്ലാ എതിര്‍കക്ഷികള്‍ക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്.
സിഎംആര്-എക്സാലോജിക് ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്നാടന് നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി. നേരത്തേ മാസപ്പടിയിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിജിലന്‍സ് കോടതി തള്ളിയ പശ്ചാത്തലത്തിലാണ് കുഴല്നാടന് ഹൈക്കോടതിയെ സമീപിച്ചത്.
![]()
