കുവൈത്ത് സിറ്റി: അല്‍മന്‍ഖഫ് ലേബര്‍ ക്യാമ്പിലുണ്ടായ അഗ്നിബാധയില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ എത്രയും പെട്ടന്ന് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു സ്വദേശങ്ങളിലെത്തിക്കാന്‍ വിമാനങ്ങള്‍ തയാറാക്കാന്‍ കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സ്വബാഹ് ഉത്തരവിട്ടതായി ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അല്‍യൂസുഫ് അറിയിച്ചു.
ദുരന്തത്തിൽ 45 ഇന്ത്യക്കാരാണ് മരണമടഞ്ഞത്.3 ഫിലിപ്പിനോകളെ തിരിച്ചറിഞ്ഞു.ഒരാളെ തിരിച്ചറിയാൻ ശ്രമങ്ങൾ നടക്കുന്നു.
ദുരന്തത്തില്‍ മരണപ്പെട്ട 49 പേരില്‍ 48 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 45 ഇന്ത്യക്കാരുടെയും മൂന്നു ഫിലിപ്പിനോകളുടെയും മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. അവസാനത്തെ മൃതദേഹം തിരിച്ചറിയാന്‍ ശ്രമങ്ങള്‍ നടക്കുകയാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
![]()
