ദുബായ് : ദുബായിലെ പൊതു പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ തുടങ്ങിയവയുടെ പ്രവർത്തന സമയങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ദുബായ് മുനിസിപ്പാലിറ്റി.ദുബായിലെ ക്രീക്ക് പാർക്ക്, അൽ മംസാർ പാർക്ക്, സബീൽ പാർക്ക്, അൽ സഫ പാർക്ക്, മുഷ്രിഫ് നാഷണൽ പാർക്ക് എന്നിവ പെരുന്നാൾ അവധി ദിനങ്ങളിൽ രാവിലെ 8 മണി മുതൽ രാത്രി 11 മണിവരെയാണ് പ്രവർത്തിക്കുകയെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. മറ്റ് പാർക്കുകളുടെ പ്രവർത്തന സമയം ഇപ്രകാരമാണ്.
റെസിഡൻഷ്യൽ മേഖലകളിലെ പാർക്കുകൾ, തടാക പാർക്കുകൾ – രാവിലെ 8 മുതൽ അർദ്ധരാത്രി വരെ ആയിരിക്കും. മുഷ്രിഫ് നാഷണൽ പാർക്കിലെ മൗണ്ടൈൻ ബൈക്ക് ട്രെയിൽ, ഹൈക്കിങ് ട്രെയിൽ – രാവിലെ 6 മുതൽ വൈകിട്ട് 7 മണിവരെയും ദുബായ് ഫ്രെയിം – രാവിലെ 9 മുതൽ രാത്രി 9 മണിവരെയുമാണ്.
ചിൽഡ്രൻസ് സിറ്റി – ഞായർ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ രാത്രി 8 വരെ. വെള്ളി, ശനി ദിനങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെയും സമയം ക്രമീകരിച്ചിരിക്കുന്നു.ഖുറാനിക് പാർക്ക് – രാവിലെ 8 മുതൽ രാത്രി 10 മണിവരെയും കേവ് ഓഫ് മിറാക്കിൾസ് ആൻഡ് ഗ്ലാസ് ഹൗസ് – രാവിലെ 9 മുതൽ രാത്രി 8:30 വരെയും ആയിരിക്കും പ്രവർത്തനം
![]()
