മനാമ : കുവൈത്ത് ദുരന്തത്തിന്റെ ഞെട്ടല്‍ മാറും മുന്‍പെ ബഹ്റൈനിലും തീപിടിത്തം. പഴയ മനാമ മാര്‍ക്കറ്റില്‍ ബുധനാഴ്ചയുണ്ടായ വന്‍ തീപിടിത്തത്തില്‍ 25 ലധികം കടകള്‍ കത്തിനശിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നത് എന്നാണ് ബഹ്റൈനിലെ അല്‍ അയം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തുള്ള തിരക്കേറിയ മാര്‍ക്കറ്റായ മനാമ സൂക്കിലായിരുന്നു തീപിടിത്തം. ബഹ്റൈനിലെ അഗ്നിശമന സേനയും രക്ഷാ സേനയുമായ സിവില്‍ ഡിഫന്‍സ് ഉടന്‍ സംഭവസ്ഥലത്തെത്തി തീ അണച്ചു. തീപിടിത്തത്തിന്റെ കാരണം, നാശനഷ്ടത്തിന്റെ വ്യാപ്തി, പരിക്കുകള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല.
![]()
