റിയാദ് : ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൃക്ഷതൈ നട്ട് റിയാദ് മാർത്തോമ്മാ പാരിഷ് മാതൃക കാട്ടി.റിയാദിലെ എക്സിറ്റ് 18 ഇൽ ഉള്ള ഇസ്ത്രയിൽ വെച്ച് കൂടിയ യോഗത്തിൽ പ്രസിഡന്റ് സനിൽ തോമസിന്റെ ആദ്യക്ഷത്തിൽ മുതിർന്ന ദമ്പതികളായ പി കെ തോമസും,മോളി തോമസും കൂടി വൃക്ഷ തൈ നട്ട് യോഗം ഉത്ഘാടനം നിർവഹിച്ചു.
മരം ഒരു വരം,നാം ഇന്നു ജീവിക്കുന്ന ഈ ആധുനിക യുഗത്തില്‍ ത്യാഗത്തിനും സ്നേഹത്തിനും വില കല്‍പ്പിക്കുന്ന വളരെ കുറച്ചു ആള്ക്കാര് മാത്രം ഉള്ള ലോകത്തില്‍ അനശ്വരമായ സ്നേഹം എന്തെന്നറിയുവാന്‍ നമുക്കു മുന്നില്‍ പ്രകൃതി തന്നെ കാണിച്ചു തരുന്ന ഒരു വലിയ ഉദാഹരണമാണ് നമ്മുടെ വൃക്ഷ സമ്പത്ത്. നമ്മുടെ ചില പ്രവര്‍ത്തികള്‍ കൊണ്ട് ഈ പ്രകൃതി തന്നെ നമ്മോടു കലഹിക്കുന്ന ഒരു സാഹചര്യമാണ് ഇന്നു നിലനില്‍ക്കുന്നത്
ശ്വസിക്കാൻ ശുദ്ധവായുവും കുടിയ്ക്കാൻ ശുദ്ധമായ ജലവും വിളവ് തരാൻ ഗുണമേന്മയുള്ള നല്ല മണ്ണുമുണ്ടെങ്കിൽ ഭൂമിയിലെ മനുഷ്യ ജീവിതം അതിമനോഹരമാകും. മനുഷ്യന്റെ നിലനിൽപ്പിന് ആധാരം തന്നെ പ്രകൃതിയാണ്. പ്രകൃതിയെ മറന്നുകൊണ്ടുള്ള പുതിയ കാലത്തെ രീതികളെല്ലാം മനുഷ്യന് തിരിച്ചടി നൽകുമെന്ന് തീർച്ച. എന്നാൽ പ്രകൃതിയെക്കുറിച്ച് ഒട്ടും ആശങ്കയില്ലാതെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുക മാത്രമാണ് നിലവിൽ മനുഷ്യൻ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് അതിന്റെ അടിത്തറ ഇളക്കുന്ന അവസ്ഥ.

പരിസ്ഥിതിയുടെ പ്രാധാന്യം വീണ്ടും ഓർമ്മിക്കാനും പുതിയ തലമുറയ്ക്ക് പരിസ്ഥിതിയെ കുറിച്ച് അവബോധം നൽകാനുമായാണ് ജൂൺ 5 ന് പരിസ്ഥിതി ദിനം ആചരിക്കുന്നത് എന്ന് ഉത്ഘാടകൻ സൂചിപ്പിച്ചു. വൈസ് പ്രസിഡന്റ് പ്രഡിൻ അലക്സ് തോമസ്, ട്രസ്റ്റി ജോജി ചെറിയാൻ,അനു ജോർജ്, ബിജു ലാൽ തോമസ്, മുൻ കമ്മറ്റി അംഗങ്ങളായ ജിനു മലയിൽ, ജിജോ ജെയിംസ്, ബോബി ജോർജ്,ഷിബു സാമുവേൽ, ഷാജി ജോർജ്,സാബു തോമസ്, പി കെ യോഹന്നാൻ, ജെയിംസ് വർഗീസ് സോണി സൈമൺ, പ്രിൻസ് മാമൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു
ജിതിൻ വർക്കി, ആശിഷ് തോമസ്,മീനു ബോബി,ലീന അനു, റീജ ഷാജി,ലിൻസ് സാം, ജോo ജോസഫ് ,സാനി സൈമൺ, റോബിൻ രാജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
സെക്രട്ടറി സോണി എബ്രഹാം സ്വാഗതവും ട്രസ്റ്റി ലിജു മാത്യു നന്ദിയും അറിയിച്ചു.
![]()
