റിയാദ് : റിയാദ് ഓ ഐ സി സി ആലപ്പുഴ ജില്ലാ മുൻ സെക്രെട്ടറി ഹരിപ്പാട് വീയപുരം സ്വദേശി മുറിഞ്ഞപുഴക്കല് സിയാദ് നാട്ടിൽ നിര്യാതനായി.ദീർഘകാലമായി ചികിത്സയിലായിരുന്നു.ഇന്ന് ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.ഭാര്യ:ജസീല.മക്കൾ : സഹിൽ,സഹദ്
റിയാദിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.മുൻ ഭാരവാഹിയുടെ വേർപാടിൽ ഓ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റി അഗാധമായ ദുഃഖം രേഖപെടുത്തുന്നതായി അനുശോചനകുറിപ്പിൽ അറിയിച്ചു.
ഓ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി പുറത്തിറക്കിയ അനുശോചനകുറിപ്പിൽ കൊണ്ഗ്രെസ്സ് പ്രസ്ഥാനത്തോട് സ്നേഹവും കൂറുമുള്ള കൊണ്ഗ്രെസ്സ് പ്രവർത്തകനെയാണ് സിയാദിന്റെ വേർപാടിലൂടെ നഷ്ടമായതെന്ന് അറിയിച്ചു
![]()
