റിയാദ്: ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച വനിതാ വേദി ഭാരവാഹികൾ ചുമതലയേറ്റു. മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷുക്കൂർ ആലുവ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാർക്കാട് ചടങ്ങ് ഉൽഘാടനം ചെയ്തു. വനിതാ വേദിയുടെ അംഗീകാര പത്രം റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ വനിതാ വേദി പ്രസിഡന്റ് മൃദുല വിനീഷിന് കെമാറി.ഗ്ലോബൽ കമ്മിറ്റി കൺവീനർ റഷീദ് കൊളത്തറ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സജീർ പൂന്തുറ,വനിത വേദി സംഘടനാ ചുമതയുള്ള ജനറൽ സെക്രട്ടറി വല്ലി ജോസ്, വൈസ് പ്രസിഡന്റുമാരായ
സ്മിത മുഹിയുദ്ധീൻ, ജാൻസി പ്രഡിൻ, ജനറൽ സെക്രട്ടറി ഷീന റെജി, സെക്രട്ടറിമാരായ റീന ജോജി,ശരണ്യ ആഘോഷ്,സിംന നൗഷാദ്,ജോജി ബിനോയ് തുടങ്ങിയവർ ആശംസകൾ നേർന്നു. വനിതാ വേദി രൂപീകരണ കമ്മിറ്റി കൺവീനർ സുരേഷ് ശങ്കർ ആമുഖ പ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി നിഷാദ് ആലംങ്കോട് സ്വാഗതവും,വനിതാ വേദി ട്രഷറർ സൈഫുന്നീസ സിദ്ധിക്ക് നന്ദിയും പറഞ്ഞു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തിനും ഓ ഐ സി സി ക്കും ഗുണപ്രദമാകുന്ന പ്രവർത്തനങ്ങൾ റിയാദ് ഓ ഐ സി സി വനിതാവേദി ആവിഷ്ക്കരിച്ചു നടപ്പിലാക്കുമെന്ന് പ്രസിഡന്റ് മൃദുല വിനീഷ് , ജനറൽ സെക്രട്ടറി വല്ലി ജോസ് ,ട്രഷറർ സൈഫുന്നീസ സിദ്ധിക്ക് എന്നിവർ പറഞ്ഞു.

![]()
