റിയാദ് :ഷിഫയിലെ അൽ അവാഫി മെഡിക്കൽ സെന്ററുമായി സഹകരിച്ച് ശിഫാ വെൽഫെയർ അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച 7.30ന് ആരംഭിച്ച ക്യാമ്പ് 11. 30 വരെ നീണ്ടുനിന്നു ഷിഫയിലും പരിസരപ്രദേശങ്ങളിൽ നിന്നും നൂറുകണക്കിനാളുകൾ പങ്കെടുത്തു. 6 ടെസ്റ്റുകൾ ഉൾപ്പെടെ ഡോക്ടർമാരുടെയും സിസ്റ്റർമാരുടെയും പ്രത്യേക മേൽനോട്ടത്തിൽ വളരെ കൃത്യമായ പരിശോധനകൾ നടത്തപ്പെടുകയുണ്ടായി.
മെഡിക്കൽ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം കോശി മാത്യൂസ് മാവേലിക്കര നിർവഹിച്ചു.ചെയർമാൻ അബ്ദുൽ കരീം പുന്നല,വൈസ് ചെയർമാൻ റഷീദ് കൊളമ്പൻ,പ്രസിഡണ്ട് സിനാൻ ബാബു,സെക്രട്ടറി ഇബ്രാഹിം പട്ടാമ്പി,ചാരിറ്റി കൺവീനർ അജിത് കുമാർ കടക്കൽ,ട്രഷറർ സാദിഖ്കൊളപ്പാടം,രക്ഷാധികാരികളായ നാസർ കൊട്ടുകാട്,തുളസി കൊട്ടാരക്കര,സഹൽ ഫറൂഖ്, ജോർജ് ദാനിയൽ എന്നിവർ സന്നിഹിതരായിരുന്നു.
സജി സിയാംകണ്ടം,കരീം കൊടപ്പുറം,ജോൺ ജേക്കബ്, സലീംകോട്ടപ്പുറം,അഷ്റഫ് കൊണ്ടോട്ടി,സിദ്ദീഖ് മഞ്ചേരി എന്നിവർ നേതൃത്വം നൽകി.
![]()
