ജുബൈൽ: മലപ്പുറം പട്ടിക്കാട് സ്വദേശി സുരേഷ്ബാബു വെണ്ണേക്കോട്ട് (45) ഹൃദയഘാതത്തെ തുടർന്ന് ജുബൈലിൽ നിര്യാതനായി.ജുബൈലിലെ ഷട്ഡൗൺ പ്രൊജെക്ടുകളിൽ ടെക്നിഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്നു.
അൽമാനാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. പിതാവ്: കൃഷ്ണൻ വെണ്ണേക്കോട്ട്, മാതാവ്: ലക്ഷ്മി, ഭാര്യ: കെ.എം. രമ്യ. മക്കൾ: തനൂജ്, തീർത്ഥ. സഹോദരൻ: ഹരിദാസ്.
![]()
