റിയാദ് : റിയാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സേഫ് വേ സാന്ത്വനം ഡ്രൈവേഴ്സ് കൂട്ടായ്മ നാട്ടിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട കൂട്ടായ്മയിലെ അംഗമായിരുന്ന ഫൈസൽ കോഴിക്കോടിന്റെ കുടുബത്തിന് സഹായധനം കൈമാറി.
5,45000 രൂപയാണ് കുടുംബത്തിന് നൽകിയത്.സേഫ് വേ അംഗങ്ങളിൽ നിന്ന് മാത്രം സ്വരൂപിച്ച തുകയാണ് കൈമാറിയത്. തുക ശേഖരണത്തിന് ബഷീർ കുട്ടമ്പൂർ,ജൈസൽ നന്മണ്ട,ഷംസുദീൻ കായംകുളം എന്നിവർ നേതൃത്വം നൽകി.
എക്സിക്യൂട്ടിവ് അംഗങ്ങളായ റഫീക്ക് നടുവണ്ണൂർ ,ദിൽഷാദ് മോങ്ങം, വാഹിദ് അരീക്കോട് എന്നിവർ ചേർന്നാണ് കുടുംബത്തിന് കൈമാറിയത്.
![]()
