ദുബായ് : ഹജ്ജ് തീർത്ഥാടകർക്കുള്ള വാക്സിനേഷൻ നിയമങ്ങൾ പരിഷ്കരിച്ച് യു എ ഇ ആരോഗ്യ മന്ത്രാലയം. ഫ്ലൂ വാക്സിനുകളും എല്ലാ നിർബന്ധിത വാക്സിനേഷനുകളും യാത്ര പുറപ്പെടുന്നതിന് 15 ദിവസം മുമ്പെങ്കിലും സ്വീകരിക്കണമെന്നാണ് അധികൃതർ നിർദേശിക്കുന്നത്. മുമ്പ് 10 ദിവസമായിരുന്ന സമയപരിധിയാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്.
വാക്സിൻ്റെ ഫലപ്രാപ്തി ഉറപ്പുവരുത്തുന്നതിനും പ്രതിരോധത്തിന് ആവശ്യമായ പ്രതിരോധശേഷി നൽകുന്നതിനും യാത്രയ്ക്ക് 15 ദിവസം മുമ്പ് ആവശ്യമായ അടിസ്ഥാന ഡോസുകളും സ്വീകരിക്കണമെന്നാണ് ആരോഗ്യ-പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടത്. അന്താരാഷ്ട്ര വാക്സിനേഷൻ കാർഡിൽ അംഗീകൃത ആരോഗ്യ കേന്ദ്രങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശത്തിലുണ്ട്.
യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കണം. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ നിർബന്ധമായും ആവശ്യമായ പരിശോധനകൾ നടത്തണം
![]()
