റിയാദ്: സൗദി ബാലന് മരിച്ച സംഭവത്തില്‍ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം സംബന്ധിച്ച് നിയമ നടപടികൽ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നതായി റഹിം നിയമ സഹായ സമിതി ഭാരവാഹികൾ അറിയിച്ചു. ദിയാ ധനമായ 15 മില്യണ്‍ റിയാലിന്റെ സെര്‍ട്ടിഫൈഡ് ചെക്ക് റിയാദ് ക്രിമിനല്‍ കോടതി ജഡ്ജിയുടെ പേരില്‍ റിയാദ് ഇന്ത്യന്‍ എംബസി ഇഷ്യൂ ചെയ്തു.റഹീമിന്റെ പവര്‍ ഓഫ് അറ്റോര്‍ണി ജീവകാരുണ്യ പ്രവർത്തകൻ സിദ്ദിക്ക് തുവൂര്‍, മൊഹിദീന് സഹീര്‍ എന്നിവര്‍ക്കാണ് ചെക്ക് കൈമാറിയത്.
![]()
