ദമാം : പ്രവാസി വെൽഫെയർ കണ്ണൂർ-കാസർഗോഡ് സംഘടിപ്പിച്ച ഫ്യൂച്ചർ എഡ്ജ് എഡിഷൻ 2 ദമ്മാമിൽ നടന്നു. ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ നൂതനമായ ആശയങ്ങളെയും പ്രൊഫഷണൽ സമീപനങ്ങളെയും പരിചയപ്പെടുത്തി വിവിധ സെഷനുകൾ നടന്നു.
വ്യാവസായിക, കോർപ്പറേറ്റു ലോകത്ത് നിന്ന് ഉന്നത പ്രൊഫഷണലുകൾ നേതൃത്വം നൽകിയ സെഷനുകൾ വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ അനുഭവമായി. ഇന്നൊവേഷൻ ആന്റ് ഓൺട്പ്രണർഷിപ്പ് സെഷൻ സാഹിർ ചേന്ദമംഗലൂരും , ടെക്നോളജി സെഷൻ യാസർ ഖുതുബും ഫ്യൂച്ചർ ഫോക്കസ് എന്ന വിഷയം സംഗീത് ഇബ്രാഹിമും അവതരിപ്പിച്ചു. പാരഡൈം പവർ എന്ന വിഷയത്തിൽ റയ്യാൻ മൂസയും ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സാധ്യതകളെ കുറിച്ച് അഡ്വ ഇസ്സദ്ദീനും സംവദിച്ചു. കിംഗ് ഫഹദ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. സാദിഖ് സേട്ട് ഉദഘാടനം നിർവ്വഹിച്ചു. കിഴക്കൻ പ്രവിശ്യയിലെ വിവിധ മേഖലകളിൽ നിന്ന് വിദ്യാർത്ഥികൾ പങ്കെടുത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരുമായി സംവദിക്കാൻ കിഴക്കൻ പ്രവിശ്യയിലെ വിദ്യാര്‍ഥികൾക്ക് അവസരമൊരുക്കുന്ന ഫ്യൂച്ചർ എഡ്ജ്, തുടർച്ചയായി രണ്ടാം വർഷമാണ് നടക്കുന്നത്. ബിനാൻ ബഷീർ, ജംഷാദ് കണ്ണൂർ, ജമാൽ പയ്യന്നൂർ, ഫാത്തിമ ഹാഷിം, ഷക്കീർ , സലിം, ജാബിർ, ഷമീം, തൻസീം, അസ്ലം, അയ്മൻ, സജ്ന ഷക്കീർ എന്നിവർ നേതൃത്വം നൽകി.
![]()
