കുവൈറ്റ് :കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) മെഡിക്കൽ വിങ്, മെട്രോ മെഡിക്കൽ ഗ്രൂപ്പുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെട്രോ മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് മെട്രോ മെഡിക്കൽ ഗ്രൂപ് ജനറൽ മാനേജർ ഫൈസൽ ഹംസ ഉദ്ഘാടനം ചെയ്തു. കെ.ഡി.എൻ.എ ഫാഹാഹീൽ ഏരിയ പ്രസിഡന്റ് റൗഫ് പയ്യോളി അധ്യക്ഷത വഹിച്ചു.കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സന്തോഷ് പുനത്തിൽ, ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത്, വുമൺസ് ഫോറം പ്രസിഡന്റ് ലീന റഹ്മാൻ എന്നിവർ ആശംസകൾ അറിയിച്ചു. മെഡിക്കൽ വിങ് ജോയന്റ് കൺവീനർ ശ്യാം പ്രസാദ് മെഡിക്കൽ വിങ്ങിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ അനു സുൽഫി സ്വാഗതവും ട്രഷറർ മൻസൂർ ആലക്കൽ നന്ദിയും പറഞ്ഞു. ‘ബേസിക് ലൈഫ് സപ്പോർട്ട്’ എന്ന വിഷയത്തിൽ മെഡിക്കൽ വിങ് കൺവീനർ വിജേഷ് വേലായുധൻ ക്ലാസെടുത്തു. ക്ലാസിൽ ഹൃദയമിടിപ്പ് പുനഃസ്ഥാപിക്കാൻ ഉപയോഗിക്കുന്ന ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്ററുകളുടെ (എ.ഇ.ഡി) പ്രവർത്തന രീതി വിശദീകരിക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു. അസീസ് തിക്കോടി, ടി.എം. പ്രജു, അഷറഫ് വാവാട്, പ്രത്യുമ്നൻ, പി.എസ്. ഷമീർ, ടി.കെ. ഷാജഹാൻ, അഷീഖ ഫിറോസ്, ജുനൈദ റൗഫ്, രജിത തുളസീധരൻ, ചിന്നു ശ്യാം, ഷഫാന ഷമീർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു
![]()
