റിയാദ്: അന്താരാഷ്ട്ര എൻ.ജി .ഒ സുബൈർകുഞ്ഞു ഫൗണ്ടേഷൻന്റെ ലഹരിവിരുദ്ധ വിഭാഗം ‘റിസ’ യുടെ പരിശീലക പരിശീലനപരിപാടിയുടെ ഒന്നാം ഘട്ടം പൂർത്തിയാ ക്കിയവർക്കുള്ള ഓൺലൈൻ മൂല്യനിർണയപരീക്ഷ മെയ് 25 ശനിയാഴ്ച സൗദി സമയം വൈകുന്നേരം 7-നു നടക്കുന്നു.
സൗദിയിലെ വിവിധ പ്രവിശ്യകളിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളുകളിലെ ഗ്രേഡ് 8 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, മറ്റു സന്നദ്ധപ്രവർത്തകർ എന്നി വർ ഉൾപ്പെടെ ആയിരത്തി നാനൂറിൽപരം പേരാണ് ആദ്യഘട്ട പരിശീലനത്തിൽ രജിസ്റ്റർ ചെയ്തത്.
ഒന്നാംഘട്ട വെബിനാറിൽ പങ്കെടുക്കുകയും റിസയുടെ സർവേ ചോദ്യാവലി പൂർത്തി യാക്കുകയും ചെയ്തവർക്കാണ് പരീക്ഷയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. പരീക്ഷാ ലിങ്ക് ഇ-മെയിൽ ആയി അയക്കുന്നതാണ്. ലോക പുകയില വിരുദ്ധ ദിനമായ മെയ് 31 – നു റിസ സംഘടിപ്പിക്കുന്ന വെബിനാറിൽ വിജയികളെ പ്രഖ്യാപിക്കുകയും തുടർന്ന് അവർക്കുള്ള ഓൺലൈൻ സർട്ടിഫിക്കറ്റുകൾ റിസയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതുമാണ്.
![]()
