റിയാദ്- പ്രവാസികളുടെ സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങൾക്ക് ഫലമുണ്ടായി.സൗദി അറേബ്യയടക്കമുള്ള ജിസിസി രാജ്യങ്ങളിലേക്ക് സന്ദര്‍ശന വിസയില്‍ ഗള്‍ഫ് എയര്‍ വിമാനത്തിലാണ് ഇന്ത്യയില്‍ നിന്ന് വരുന്നതെങ്കില്‍ തിരിച്ചുളള യാത്രക്കും അതേവിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന എവിടെയും ഇതുവരെ ഇല്ലാത്ത നിബന്ധന ഗള്‍ഫ് എയര്‍ പിന്‍വലിച്ചു.
സര്‍ക്കുലര്‍ ഇറക്കി 24 മണിക്കൂറിനുള്ളിലാണ് കമ്പനി നയം തിരുത്തിയത്. ഇന്നലെ വൈകുന്നേരം ഇറക്കിയ പുതിയ സര്‍ക്കുലറില്‍ റിട്ടേണ്‍ ടിക്കറ്റ് മറ്റു വിമാനകമ്പനികളില്‍ നിന്നെടുത്താല്‍ അതിന്റെ ആധികാരികത വിമാനത്താവളത്തില്‍ വിശദമായി പരിശോധിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഗള്‍ഫ് എയര്‍ വിമാനത്തില്‍ ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ മറ്റു എയര്‍ലൈനുകളിലാണ് തിരിച്ചുള്ള യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നതെങ്കില്‍ ആ ബുക്കിംഗ് വിശദമായി പരിശോധിക്കുമെന്നും സർക്കുലറിൽ പറയുന്നു
![]()
