റിയാദ്: പാരീസിൽ നടക്കുന്ന മൂന്നാമത് ഒട്ടക പരേഡിൽ ഇത്തവണ സൗദി അറേബ്യ പങ്കെടുക്കും. ഐക്യരാഷ്ട്ര സഭ 2024 ഒട്ടകങ്ങളുടെ വർഷമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ശനിയാഴ്ച്ച പരേഡ് നടക്കുന്നത്. അന്താരാഷ്ട്ര ഒട്ടക സംഘടനയുടെ കുടക്കീഴിൽ ഫ്രാൻസിലെയും യൂറോപ്പിലെയും ക്യാമലിഡുകളുടെ വികസനത്തിനായി ഫ്രഞ്ച് ഫെഡറേഷനാണ് പാരീസിൽ പരിപാടി സംഘടിപ്പിചരിക്കുന്നത് 30 ലധികം രാജ്യങ്ങളിൽ നിന്നുള്ള ഒട്ടകവുമായി ഒട്ടക ക്ലബ്ബ് സംഘടനകളുടെ 50 ലധികം പ്രതിനിധികൾ പരേഡിൽ പങ്കെടുക്കും. 2019 ലും 2022 ലുമാണ് ഇതിനു മുൻപ് ഒട്ടക പരേഡ് നടന്നിരുന്നത്. വിവിധ വർഗത്തിൽപ്പെട്ട ഒട്ടകങ്ങളുടെ പ്രദർശനവും പരേഡിനോടൊപ്പം അരങ്ങേറും. സൗദി സാംസ്കാരിക മന്ത്രാലയത്തിന് കീഴിലാകും സൗദി അറേബ്യാ പരേഡിൽ പങ്കെടുക്കുക.
![]()
