റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ പ്രതിനിധികളുടെ നേതൃത്വത്തിൽ റിയാദിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള ഹുറൈമിലയിൽ കിറ്റ് വിതരണവും, കുടുംബ ഇഫ്താർ സംഗമവും നടത്തി. ഈത്തപ്പഴ തോട്ടങ്ങളിലെ തൊഴിലാളികൾക്കായി ഇഫ്താർ ഒരുക്കി. റിയാദിൽ നിന്നെത്തിയ സ്ത്രീകളും കുട്ടികളും ജി എം എഫ് അംഗംങ്ങളും മീഡിയ പ്രവർത്തകരും ഇഫ്താറിനായി തോട്ടത്തിൽ ഒത്തുകൂടി. കുടുംബങ്ങൾ വീടുകളിൽ നിന്ന് പാചകം ചെയ്തു കൊണ്ടുവന്ന പലഹാരങ്ങളും നാടൻ വിഭവങ്ങളും ഇഫ്താറിൽ വിളമ്പി.സൗദി നാഷണൽ കമ്മിറ്റി നേതൃത്വം വഹിച്ച ഇഫ്താറിന് നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ്പവിത്ര,റിയാദ് സെന്റർ കമ്മറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ, ചെയർമാൻ റാഫി പാങ്ങോട്, റിംഫ് ട്രഷറർ ജയൻ കൊടുങ്ങല്ലൂർ, റിയാദിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഡോക്ടർ ജയചന്ദ്രൻ,24 ന്യൂസ് ചാനൽ റിയാദ് റിപ്പോർട്ടർ ഇസ്മായിൽ പയ്യോളി,എം നിഹാസ്,ഫൈമി,സുബൈർ കുമ്മൽ, അഷ്റഫ് ചേലാമ്പ്ര,ഫസീല, നസീർ കുന്നിൽ,നിഷാദ്, നൗഷാദ്. ഷാജഹാൻ കാഞ്ഞിരപ്പള്ളി, ഷാനവാസ് വെമ്പിളി, നിഹാദ് പാനൂർ,സുധീർ പാലക്കാട്,സജീർചിതറ,ഷെഫീന,മുന്ന,സുഹ്റ,എഞ്ചിനീയർ നൂറുദ്ദീൻ,പി. എസ് കോയ,റസാക്ക്, നബീൽ, അജ്ന
എന്നിവർ പങ്കെടുത്തു.കാർഷിക മേഖലയിൽ താമസിക്കുന്ന തൊഴിലാളികൾക്ക് അവർ താമസിക്കുന്ന കൃഷിയിടങ്ങളിൽ ചെന്ന് റമളാൻ കിറ്റുകൾ വിതരണം ചെയ്തു.
![]()
