ഇന്ന് 2024 ഫെബ്രുവരി 29.ഫെബ്രുവരിയിലെ കലണ്ടറിൽ നാല് വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന അപൂർവ്വ ദിവസമാണിന്ന്.
ഇനി ഇങ്ങനൊരു ഫെബ്രുവരി 29 നെ കാണണമെങ്കിൽ നാല് വർഷം കാത്തിരിക്കണം. ഫെബ്രുവരിയിൽ 29 ദിവസങ്ങളുള്ള ഇത്തരം വർഷങ്ങൾ അധിവർഷം എന്നാണ് വിളിക്കപ്പെടുന്നത്.ഈ ദിനത്തെ ഗൂഗിളും അവരുടെ സൈറ്റിൽ സ്പെഷ്യൽ അപ്പിയറൻസ് ആക്കി ഉപഭോക്താക്കളെ ഓർമിപ്പിച്ചു.
ഒരു സാധാരണ വർഷത്തിൽ 365 ദിവസം മാത്രമാണുള്ളതെങ്കിൽ അധിവർഷത്തിൽ 366 ദിവസങ്ങളാണ് ഉണ്ടാവുക. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒരു വർഷം എന്നാൽ 365 ദിവസം, അഞ്ച് മണിക്കൂർ, 48 മിനിറ്റ്, 46 സെക്കൻഡ് (365.2425 ദിവസം) ആണ്. പക്ഷെ, ഒരു സാധാരണ വർഷത്തിൽ 365 ദിവസം മാത്രമാണുള്ളത്. അതിനാൽ ഇവിടെ അഞ്ച് മണിക്കൂർ ബാക്കിയാണ്. ഈ അഞ്ച് മണിക്കൂർ കൂടി കൂട്ടിച്ചേർത്താണ് നാലാം വർഷം മറ്റൊരു ദിവസം കൂടി ഉൾപ്പെടുത്തുന്നത്. ഈ ദിവസത്തെയാണ് ലീപ് ഡേ എന്നുവിളിക്കുന്നത്.
![]()
