റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ രഹസ്യ പോലീസ് പെട്രോളിംങ് വർദ്ധിപ്പിച്ചതായിറിപ്പോർട്ട്. ഡ്രൈവിങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗവും അമിത വേഗതയും ഇവർ കണ്ടുപിടിക്കും. ഒപ്പം ഇൻ്റിഗേറ്റർ ഇടാതെയുള്ള ട്രാക്ക് മാറ്റം നിരീക്ഷിക്കും. കുറ്റക്കാർക്ക് തത്സമയം പിഴചുമത്തും. റിയാദ് നഗരത്തിൽ മാത്രം നൂലിലേറെ വാഹനങ്ങൾ പെട്രോളിംങ് നടത്തുന്നതായി വിവരം. ഹൈവേകളിലും പ്രധാന റോഡുകളിലും ഇവർ നിരീക്ഷണം നടത്തും. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം നിരവധി നിയമലംഘനങ്ങൾ ഇവർ കണ്ടെത്തുകയും തത്സമയ പിഴ ചുമത്തുകയും ചെയ്തു.
![]()
