മനാമ : രാജ്യത്തെ ഏറ്റവും വലിയ വിനോദ പരിപാടികളിൽ ഒന്നായ ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. ഫോർമുല വണ്ണിന്റെ 20-ാം വാർഷികത്തോടനുബന്ധിച്ച് ’20 ഇയേഴ്സ് ഓഫ് എ മോഡേൺ ക്ലാസിക്’ എന്ന തലക്കെട്ടോടെയാണ് ഇത്തവണ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. സഖീറിലെ ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന കാറോട്ട താരങ്ങളുടെ പോരാട്ടം മാർച്ച് 2 വരെ നീണ്ടുനിൽക്കും. അതിഗംഭീരമായ മത്സരം കാണുന്നതിനായി പൊതുജനങ്ങൾക്കായി മാറ്റിവെച്ച ഗ്രാന്റ് സ്റ്റാൻ്റ് ടിക്കറ്റുകളെല്ലാം ഇതിനോടകം തന്നെ വിറ്റഴിഞ്ഞു.ലോകത്തിലെ സാഹസികരായ കായികപ്രേമികളെ ആകർഷിക്കുന്ന തരത്തിലുള്ള ഒരുക്കങ്ങളാണ് സംഘാടകർ ഇതിനോടകം പൂർത്തിയാക്കിയിരിക്കുന്നത്.
![]()
