ബുറൈദ:അൽ റാസിനടുത്തുള്ള ദുഖ്നയിൽ പുകശ്വസിച്ചു മരണപ്പെട്ട ബീഹാർ സ്വദേശി മതിൻലാൽ യാദവ് (38)ന്റെ മൃതദേഹം ഫ്ലൈ നാസ് വിമാനത്തിൽ നാട്ടിലെത്തിച്ചു.
ഒരു മാസത്തിനു മുമ്പ് ദുഖ്നയിൽ താമസസ്ഥലത്ത് തണുപ്പ് അകറ്റാനായി മുറിയിൽ വിറക് കത്തിച്ചുവച്ച് ഉറങ്ങുന്നതിനിടയിലായിരുന്നു മരണം സംഭവിച്ചത്.
ഇന്ത്യൻ എംബസിയുടെ നിർദ്ദേശ പ്രകാരം ജീവകാരുണ്യ സംഘടനയായ “കനിവ് ” രക്ഷാധികാരി ഹരിലാലിന്റെ നേതൃത്വത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലെത്തിച്ചത്.
![]()
