സൗദി അറേബ്യ വികസനത്തിന്റെ പാതയിൽ അതിവേഗം ചലിച്ചു കൊണ്ടിരിക്കുകയാണ്.സൽമാൻ രാജാവിന്റെയും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിശ്ചയ ദാർഢ്യത്തോടുള്ള ഓരോ കാൽവെയ്പ്പും രാജ്യത്തിനെ പുരോഗതിയിലേക്ക് അതിവേഗം കൊണ്ട് പോകുന്നു.ലക്ഷകണക്കിന് പ്രവാസികളുടെ അധ്വാനവും രാജ്യ പുരോഗതിക്ക് ആക്കം കൂട്ടുന്നു എന്നത് വളരെ അഭിമാനകരമാണ്.സൗദി സ്ഥാപക ദിനത്തിന്റെ ആഹ്ലാദ നിറവിൽ റിയാദിലെ സാമൂഹിക സാംസ്ക്കാരിക വിദ്യാഭ്യാസ മാധ്യമ രംഗത്തെ പ്രമുഖർ പ്രതികരിക്കുന്നു.
ജി സി സി ടൈംസ് വായനക്കാർക്ക് സൗദി സ്ഥാപക ദിനാശംസകൾ

നൗഫൽ പാലക്കാടൻ, മാധ്യമ പ്രവർത്തകൻ
ആഗോളതലത്തിൽ സൗദി അറേബ്യ ഇന്ന് ചർച്ച വിഷയമാണ്. അതിവേഗം വ്യത്യസ്ത മേഖലകളിൽ രാജ്യം കൈവരിച്ച നേട്ടങ്ങളുടെ രഹസ്യം തേടി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിദഗ്ധർ രാജ്യത്തേക്കെത്തുന്നു. ചിലർ ഗൗരവകരമായ പഠനം നടത്തുന്നു.
ലോകത്ത് ഇത്തരത്തിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു രാജ്യം ഉണ്ടോ എന്ന് തന്നെ സംശയമാണ്. ഈ വളർച്ചയുടെ ഗുണം സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന ഒന്നാണ്.
വിഷൻ 2030 രാജ്യത്തുണ്ടാകാൻ പോകുന്ന മാറ്റങ്ങളുടെ ഒരുക്കത്തിന് വൻ പദ്ധതികളാണ് പുരോഗമിക്കുന്നമത്. തൊഴിൽ സാധ്യതകൾ ഇരട്ടിയാക്കി. രാജ്യം നിക്ഷേപ സൗഹൃദ രാജ്യമായതോടെ വിദേശികൾക്കും സംരംഭകരാകാൻ അവസരം ഒരുങ്ങി. എല്ലാ അർത്ഥത്തിത്തിലും സുസ്ഥിരമായ ഭാവിയുള്ള രാജ്യമായി സൗദി മാറുന്നതിന്റെ കാഴ്ചകളാണ് എങ്ങും.

ഡോ. കെ. ആർ. ജയചന്ദ്രൻ
വിദ്യാഭ്യാസ വിദഗ്ദ്ധൻ/ എഴുത്തുകാരൻ
സൗദി വികസന രംഗത്ത് കുതിച്ചു പായുകയാണ്.ലോക നിലവാരത്തിലുള്ള വിദ്യാഭ്യസ സ്ഥാപനങ്ങളുടെ ഒരു കേദാരമായി സൗദി മാറി കഴിഞ്ഞു.വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ സ്ത്രീകൾക്ക് നൽകുന്ന പ്രാധാന്യം വളരെ വലുതും എടുത്തു പറയേണ്ടതുമാണ്.സ്ഥാപക ദിനത്തിൽ രാജ്യത്തു നടക്കുന്ന ആഘോഷങ്ങൾ ഓരോ പ്രവാസിയുടെയും മനസിന്റെ ഉത്സവം കൂടിയാണ്.രാജ്യത്തിൻറെ സമസ്ത മേഖലയും വികസനത്തിന്റെയും മാറ്റത്തിന്റെയും ചൂളം വിളിയുമായി കുതിച്ചു പായുമ്പോൾ അതിന്റെ സാക്ഷിയായി മാറുന്നത് മനസിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ് നൽകുന്നത്.

ജോസഫ് അതിരുങ്കൽ
സാഹിത്യകാരൻ
സൗദി ഇന്ന് സ്ഥാപക ദിനത്തിന്റെ ആഘോഷ നിറവിലാണ്.ഇന്ത്യ നമ്മുടെ പെറ്റമ്മയാണെങ്കിൽ സൗദി നമ്മുടെ പോറ്റമ്മയാണ്.ഇന്ത്യ സൗദി ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇരു രാജ്യങ്ങളുടെയും ഭരണാധികാരികൾ നടത്തിയ സന്ദർശനങ്ങൾ സാമ്പത്തിക സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ ഉള്ള ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കി.
ഇബ്രാഹിം സുബുഹാൻ
ലോക കേരള സഭ അംഗം
സൗദി സ്ഥാപക ദിനത്തിന്റെ സന്തോഷ വേളയിലാണ് നാമിന്നു നിക്കുന്നത്.നമ്മുടെയൊക്കെ അഭിവൃദ്ധിക്ക് കാരണമായ ഈ രാജ്യത്തിന് നമുക് തിരികെ നൽകാനുള്ളത് നമ്മുടെ സ്കില്ലും ലോയൽറ്റിയും നമ്മൾ പ്രവർത്തിക്കുന്ന മേഖലയിലും സ്ഥാപനത്തിലും നൽകുക എന്നതാണ് എനിക്ക് പറയാനുള്ളത്.നമ്മൂടെ സ്കിൽ ഇപ്പോഴും മൂർച്ചയുള്ളതാക്കാൻ പ്രവാസികൾക്ക് കഴിഞ്ഞാൽ മാത്രമേ വളരുന്ന സൗദിക്കൊപ്പം നമുക്കും ചലിക്കാൻ പറ്റൂ.

സുഷ്മ ഷാൻ
മോട്ടിവേഷണൽ സ്പീക്കർ/ലൈഫ് കോച്ച്
15 വർഷങ്ങൾക്ക് മുൻപ് സൗദി അറേബ്യ പ്രവാസത്തിനായി തെരെഞ്ഞെടുത്ത ഞാൻ രാജ്യത്തിൻറെ എല്ലാ മേഖലകളിലെയും മാറ്റങ്ങൾ വളരെ സന്തോഷത്തോടെ നോക്കി കാണുന്നു.സൗദിയിൽ ലഭിക്കുന്ന സ്ത്രീ സുരക്ഷ പകരം വെക്കാനില്ലാത്ത ഒന്ന് തന്നെയാണ്.ഞാൻ അടക്കമുള്ള സ്ത്രീകൾക്ക് ഏതു രാത്രിയിലും സുരക്ഷിതമായി സഞ്ചരിക്കാൻ ഈ രാജ്യത്തെ പോലെ മറ്റെങ്ങും സാധിക്കില്ല എന്ന് തന്നെ ഉറപ്പിച്ചു പറയാം.സ്ത്രീ വിദ്യാഭ്യാസത്തിനു നൽകുന്ന പ്രാധാന്യം എടുത്തു പറയേണ്ടതാണ്.രാജ്യത്തിൻറെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക സാമ്പത്തിക മേഖലകളിലെ വികസനങ്ങൾക്ക് ഭരണാധികാരികൾ നൽകുന്ന പ്രാധാന്യം സൗദിയെ ഇനിയും ഒത്തിരി ഒത്തിരി മുന്നോട്ട് കൊണ്ട് പോകുമെന്ന കാര്യത്തിൽ സംശയമില്ല.
![]()
