റിയാദ് : ണർവ്വ് കുടുംബസംഗമം സുലൈ സലാഹിയ ഇസ്ഥിറാഹയിൽ വെച്ച് നടന്നു. മുനീർ മോങ്ങം അധ്യക്ഷത വഹിച്ചു. സത്താർ മവൂർ ഉത്ഘാടനം ചെയ്തു. കൂട്ടായ്മായിലേക്കെത്തിയ പുതിയ അംഗനങ്ങളെ പരിചയപ്പെടുത്തി.അലി, അബ്ദുസലാം, നിജാസ്, ആബിദ്, ഫസൽ, മനാഫ്,ഫസീർ, ഷഫീഖ്, ബാബു വാളപ്ര, നാസർ വണ്ടൂർ എന്നിവർ സംസാരിച്ചു, തുടർന്ന് നടന്ന കലാപരി പാടിയിൽ നൗഫൽ വടകര, സത്താർ മാവൂർ, ബാബു വാളപ്ര, അനീഖ് ഹംദാൻ, ബീഗം നാസർ, മനാഫ്,ഷാനു ഫസിർ, നിജാസ്,സകീർ ഹുസൈൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു . ഗായിക സോഫിയ സുനിൽ മുഖ്യ അതിഥിയായിരുന്നു.ബനൂജ്, റഷീദ് ചുങ്കത്തറ മനാഫ്,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.മജീദ് പതിനാറ്ങ്ങൽ സംവിധാനം ചെയ്ത് ഉടൻ പുറത്തിറങ്ങുന്ന റാഫി പതിനാറ്ങ്ങൽ ആലപിച്ച “എൻ കാതൽ”,പ്രശസ്ത ഗായിക ഫാസില ബാനു ആലപിച്ച “പൂട്ടിന് ഒരുപാട്ട്” എന്നീ സംഗീത ആൽബങ്ങളുടെ പോസ്റ്റർ പ്രകാശനം മുനീർമോങ്ങം, ബാബു വാളപ്ര, സത്താർ മാവൂർ എന്നിവർ ചേർന്ന് നിർവഹിച്ചു, നാസർ വണ്ടൂർ നന്ദി പറഞ്ഞു.
![]()
