ദമാം : ആലപ്പുഴ ജാമിഅ ഹാശിമിയ്യ ദമാം കമ്മറ്റി ഭാരവാഹികളായി അബ്ദുൽ റഹീം മഹ്ളരി ,എം.എസ്. നിസാർ ഹാജി കിഴക്കുംഭാഗം , വി. മൻസൂർ മഹ്ളരി , (രക്ഷാധികാരികൾ), സഈദ് മുസ്ലിയാർ വീയപുരം (പ്രസിഡന്റ്), ഉബൈദുള്ള അഹ്സനി ചന്തിരൂർ (വൈസ് പ്രസിഡന്റ് ), ഉസ്മാൻ കല്ലായി (ജനറൽ സെക്രട്ടറി), ഫൈസൽ ഹാശിമി , നിസാം പെരുന്തൽമണ്ണ (സെക്രട്ടറിമാർ),അൻസാറുദ്ധീൻ ഹാജി കൊല്ലം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.തൂക്ബാ ഐ സി എഫ് സെന്ററിൽ ചേർന്ന യോഗത്തിൽ വി.മൻസൂർ മഹ്ളരി കുരീപള്ളി അദ്ധ്യക്ഷത വഹിച്ചു. എം. എസ് നിസാറുദ്ധീൻ ഹാജി കിഴക്കുംഭാഗം ഉദ്ഘാടനം ചെയ്തു. ഹാശിമിയ്യ ജനറൽ സെക്രട്ടറി പി കെ ബാദ്ഷ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. അൻസാറുദ്ധീൻ ഹാജി , ഉസ്മാൻ കല്ലായി ,അബ്ദുൽ ലത്തീഫ് ഫൈസി, കെ. എ. ഉബൈദുള്ള അഹ്സനി പ്രസംഗിച്ചു.
![]()
