തായിഫ് : തായിഫിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട മനോജിന്റെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിച്ച് സംസ്കരിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാവിലെ എട്ട് മണിക്ക് കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി അംഗവും ജിദ്ദ നവോദയ തായിഫ് ഏരിയ ജീവകാരുണ്യ കൺവീനറുമായ പന്തളം ഷാജി, നവോദയ തായിഫ് ഏരിയ രക്ഷാധികാരി ഇക്ബാൽ പുലാമന്തോൾ സുഹൃത്തും പവർ ഓഫ് ആറ്റോർണിയുമായ മൂസക്കുട്ടി, നവോദയ പ്രസിഡന്റ് ഹംസ മുണ്ടേകാടൻ, കുഞ്ഞഹമ്മദ് മറ്റ് സുഹൃത്തുക്കളും ചേർന്ന് തായിഫ് കിങ് ഫൈസൽ ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങി എംബാമിങ്ങിനായി ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിലേക്ക് മാറ്റി.
മൂസക്കുട്ടി ജിദ്ദയിലേക്ക് മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. എംബാമിങ് പൂർത്തിയാക്കി അടുത്ത ദിവസം ജിദ്ദയിൽ നിന്നുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും. ജിദ്ദ നവോദയ തായിഫ് ഏരിയ ജീവകാരുണ്യ കൺവീനർ പന്തളം ഷാജിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നൽകിയത്.
ദീർഘകാലം തായിഫിൽ പ്രവാസിയായിരുന്ന മനോജ് കുറച്ചുകാലം മുമ്പ് പ്രവാസം മതിയാക്കി പോയെങ്കിലും എട്ടു മാസം മുൻപ് പുതിയ വിസയിൽ വീണ്ടും എത്തി. അച്ഛൻ മാധവൻ, അമ്മ കാർത്തിയായനി, ഭാര്യ സുജി, മകൾ അശ്വതി.
![]()
