റിയാദ്:ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) 2024- 2025 വർഷത്തേക്കുള്ള സൗദി നാഷണൽ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. സൗദി നാഷണൽ കോർഡിനേറ്റർ ആയി വിലാസ് കുറുപ്പ് (ജിദ്ദ), നാഷണൽ പ്രസിഡൻ്റായി ഷബീർ ആക്കോട് (ദമ്മാം), ജനറൽ സെക്രട്ടറിയായി ഹെൻറി തോമസ് (അൽഖർജ്), ട്രഷറർ ആയി അൻസാർ വർക്കല(റിയാദ്) എന്നിവരെ തെരഞ്ഞെടുത്തു.
സഹ ഭാരവാഹികളായി തോമസ് ചിറക്കൽ അൽഖർജ്, ഷാനവാസ് വണ്ടൂർ ജിദ്ദ, ഷൈജു തോമസ്, റിയാദ് (വൈസ് പ്രസിഡന്റുമാർ), പ്രിൻസ് ജോർജ് ദമ്മാം, മനോജ് മാത്യു ജിദ്ദ, ജനീഷ് അയ്യാടൻ റിയാദ്, (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരേയും തിരഞ്ഞെടുത്തു.
നിലവിലെ നാഷണൽ കമ്മറ്റി പ്രസിഡന്റ് ജാഫർ ചെറ്റാലിയുടെ അധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡി യോഗത്തിൽ സൗദി അറേബ്യയിലെ വിവിധ കൗൺസിലുകളിൽ നിന്നുമുള്ള നാഷണൽ കൗൺസിൽ പ്രതിനിധികളാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ഗ്ലോബൽ ഭാരവാഹികളായ നൗഷാദ് ആലുവ, ഷിഹാബ് കൊട്ടുകാട് , സൗദി കോർഡിനേറ്റർ ഡൊമിനിക് സാവിയോ എന്നിവരും സന്നിഹിതരായിരുന്നു.
ആഗോള തലത്തിൽ ഏറ്റവും കൂടുതൽ പ്രവർത്തനങ്ങൾ നടത്തിയതിനുള്ള 2022- 2023 വർഷത്തെ ഡബ്ല്യു.എം.എഫ് പുരസ്കാരം സൗദി നാഷണൽ കമ്മറ്റിക്ക് ലഭിച്ചു. ബാങ്കോക്കിൽ നടന്ന ഡബ്ല്യു.എം.എഫ് കൺവൻഷനിൽ വെച്ച് പ്രസിഡൻ്റ് ജാഫർ ചെറ്റാലി, ട്രഷറർ വർഗീസ് പെരുമ്പാവൂർ, സൗദിയിൽ നിന്ന് കൺവെൻഷനിൽ പങ്കെടുത്ത മറ്റ് നേതാക്കൾ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റ് വാങ്ങി.
യോഗത്തിന് വിലാസ് കുറുപ്പ് സ്വാഗതവും വർഗീസ് പെരുമ്പാവൂർ നന്ദിയും പറഞ്ഞു.
![]()
