ന്യൂഡൽഹി : പൊതുമത്സര പരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അണ്‍ഫെയർ മീൻസ്) ബിൽ ലോക്സഭ പാസാക്കി. ചോദ്യപേപ്പർ ചോർച്ചയ്ക്ക് കുറഞ്ഞത് മൂന്നു മുതൽ അഞ്ചു വർഷം വരെ തടവ് ശിക്ഷ നല്കുന്ന ബില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആണ് ലോക്സഭയിൽ അവതരിപ്പിച്ചത്. സംഘടിതമായി നടത്തുന്ന കുറ്റകൃത്യങ്ങൾക്ക് 5 മുതൽ 10 വർഷം വരെ തടവ് ശിക്ഷയും ലഭിക്കും.ആൾമാറാട്ടം, ഉത്തരക്കടലാസുകളിൽ കൃത്രിമം കാണിക്കൽ, രേഖകളിൽ കൃത്രിമം കാണിക്കൽ എന്നിവയുൾപ്പെടെ 20 കുറ്റകൃത്യങ്ങളും ഇതുമായി ബന്ധപ്പെട്ടവയുമാണ് ഈ ബില്ലിന് കീഴിൽ വരുന്നത്.
![]()
