കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെകിന് കീഴില്‍ സൗദിയിലേക്ക് ഹൗസ് ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജി.സി.സി/ സൗദി രാജ്യങ്ങളിൽ എവിടെയെങ്കിലും ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്ത് നാട്ടിലേക്ക് മടങ്ങിയവർക്കാണ് അവസരം. വിസയും, താമസ സൗകര്യവും ഉണ്ടായിരിക്കും. വിമാന ടിക്കറ്റ് ഉദ്യോഗാര്‍ഥികള്‍ വഹിക്കണം. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 8നകം അപേക്ഷിക്കേണ്ടതാണ്.
യോഗ്യത
🔹 നേരത്തെ ജി.സി.സി/ സൗദി രാജ്യങ്ങളിൽ എവിടെയെങ്കിലും ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്തിരിക്കണം.
🔹 45 വയസ് കവിയരുത്.
🔹 മുമ്പ് ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്തവരായിരിക്കണം.
🔹 സൗദി ട്രാഫിക് നിയമങ്ങളെ കുറിച്ച് അറിവുണ്ടായിരിക്കണം.
🔹 ഗൂഗിൾ മാപ്പ് പോലുള്ള നാവിഗേഷന്‍ മാപ്പിനെ കുറിച്ച് അറിവുണ്ടായിരിക്കണം.
🔹 സാധാരണ വാഹനത്തോടൊപ്പം ഓട്ടോമാറ്റിക് വാഹനങ്ങളും ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കണം.
🔹 അറബി സംസാരിക്കാന്‍ അറിഞ്ഞിരിക്കണം.
ശമ്പളം
ജോലി ലഭിച്ചാല്‍ 1700 സൗദി റിയാലാണ് (37000 രൂപ) ശമ്പളമായി ലഭിക്കുക.
ഫ്രീ വിസയോടൊപ്പം, താമസ സൗകര്യവും ഉണ്ടായിരിക്കും. ടിക്കറ്റ് ഉദ്യോഗാര്‍ഥികള്‍ വഹിക്കണം.
ആവശ്യമായ രേഖകള്‍
1.Sanad CV
2.Full Body Video with complete introduction
3.Passport
4.Saudi and Indian driving license
5.OLD SAUDI VISA AS PRIVATE DRIVER (SAEQHAS VISA)
6.Pre-medical status
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സിവിയും, പാസ്പോര്‍ട്ട് കോപ്പിയും സഹിതം [email protected] എന്ന മെയിലിലേക്ക് അയക്കണം. ഫെബ്രുവരി 8 നകം അപേക്ഷിക്കണം
കൂടുതൽ വിവരങ്ങള്‍ക്ക്: https://odepc.kerala.gov.in/jobs/house-driver-for-saudi-arabia/
![]()
