റിയാദ് : റിയാദ് ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മറ്റിക്ക് കീഴിൽ വേങ്ങര നിയോജകമണ്ഡലം കമ്മറ്റി രൂപികരിച്ചു. ബത്തയിൽ ഡി പാലസ് ഹോട്ടലിലെ പാർട്ടി ഓഫീസിൽ വെച്ച് ശനിയാഴ്ച ഒ ഐ സി സി ജില്ലാ പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഗ്ലോബൽ കമ്മറ്റി അംഗം നൗഫൽ പാലക്കാടൻ ഉദ്ഘാടനം ചെയ്തു. റിയാദ് സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് ഭാരവാഹികളുടെ ലിസ്റ്റ് അവതരിപ്പിച്ചു.
വേങ്ങര നിയോജകമണ്ഡലം റിയാദ് ഒ ഐ സി സി പ്രസിഡന്റ് ആയി ബൈജു പാണ്ടികശാല (വേങ്ങര പഞ്ചായത്ത് ), ജനറൽ സെക്രട്ടറി ഉമറലി അക്ബർ പഞ്ചിളി (ഒതുക്കുങ്ങൽ പഞ്ചായത്ത് ), ട്രഷറർ ലത്തീഫ് കരുബിൽ പാണ്ടികശാല (വേങ്ങര പഞ്ചായത്ത് ), മുഖ്യ ഉപദേശകസമതി ആഷിഖ് കെ കെ (വേങ്ങര പഞ്ചായത്ത് ), വൈസ് പ്രസിഡന്റ് നജ്മുദീൻ എൻ ടി അച്ഛനബലം (കണ്ണമംഗലം പഞ്ചായത്ത് ), വൈസ് പ്രസിഡന്റ് സിദ്ധീഖ് സി പി ചേറ്റിപുറമാട് (വേങ്ങര പഞ്ചായത്ത് ), സെക്രട്ടറി യൂനസ് അച്ഛനബലം (കണ്ണമംഗലം പഞ്ചായത്ത് ) ,സെക്രട്ടറി റസാഖ് പാണ്ടികശാല (വേങ്ങര പഞ്ചായത്ത് ) ,സെക്രട്ടറി ബൈജു അച്ഛനബലം (കണ്ണമംഗലം പഞ്ചായത്ത് )എന്നിവരെ തിരഞ്ഞെടുത്തു .
ജില്ലാ ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ സ്വാഗതവും ലത്തീഫ് കരുബിൽ നന്ദിയും പറഞ്ഞു.
![]()
