റിയാദ് : ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച 2024 ലെ കേരള ബജറ്റ് കേന്ദ്ര
അവഗണനക്കെതിരെയുള്ള സമര പോരാട്ടമാണെന്നു റിയാദിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ നജിം കൊച്ചുകലുങ്ക് അഭിപ്രായപ്പെട്ടു.കേന്ദ്ര ബജറ്റ് സംസ്ഥാനത്തെ ഭയങ്കരമായി അവഗണിച്ചു.എന്നാൽ സംസ്ഥാന ബജറ്റ് സമസ്ത മേഖലയും പരിഗണിച്ചു കൊണ്ട് ഒരു വിഷൻ തന്നെ മുന്നോട്ട് വെച്ചത് പ്രതീക്ഷ നിർഭരമാണ്.പ്രവാസി ക്ഷേമത്തിനായി നോർക്കക്ക് 143 കോടി രൂപ മാറ്റി വെച്ചിട്ടുണ്ട്.സർക്കാർ ജീവനക്കാർക്ക് ഏറെ ആശ്വാസവും പ്രതീക്ഷയും നൽകുന്ന ഒന്നായിരുന്നു ബജറ്റ്.ക്ഷേമ പെൻഷനിൽ വർദ്ധനവ് ഉണ്ടായില്ലെങ്കിലും കുടിശിക കൊടുത്തീർക്കാനുള്ള തുക മാറ്റി വെച്ചത് പാവങ്ങൾക്ക് വളരെ ആശ്വാസകരമാണ് .ചൈനീസ് മാതൃകയിൽ വ്യവസായ വികസനം കൊണ്ട് വരുന്നത് വഴി കേന്ദ്ര അവഗണനക്കിടയിലും കേരളത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പിക്കാനുള്ള ശ്രമം കൂടിയാണീ സംസ്ഥാന ബജറ്റ് എന്ന് അദ്ദേഹം കൂട്ടി ചേർത്തു.
![]()
