ജിദ്ധ: പരിശുദ്ധ ഉംറ കർമ്മം നിർവ്വഹിക്കാൻ സൗദിയിലെത്തിയ വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻറ്ന് ജിദ്ധ ഓ ഐ സി സി വാഴക്കാട് മണ്ഡലം കമ്മിറ്റി ഷറഫിയ ഇമ്പീരിയൽ ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകി.രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് അഭിവാദ്യം അർപ്പിച്ച് കൊണ്ട് തുടങ്ങിയ പരിപാടിക്ക് പ്രസിഡൻ്റ് ഗഫൂർ (ബിച്ച) അദ്ധ്യക്ഷത വഹിച്ചു.റീജണൽ കമ്മറ്റി പ്രസിഡൻ്റ് ഹഖീം പാറക്കൽ ഉദ്ഘാടനം ചെയ്തു.മലപ്പുറം ജില്ലാ കമ്മറ്റി സെക്രട്ടറി ഇസ്മായീൽ കൂരിപ്പയിൽ ,ഷക്കീർ എടവണ്ണ ,അലി തേക്കിൻ തോട് ,നാസർ കോഴിതൊടി ,കെ എം കൊടശ്ശേരി, നൗഷാദ് ചാലിയാർ ,ടി കെ ഗഫൂർ വാഴക്കാട് ,സഹീർ മണാലി ,അസ്ഹാബ് വർക്കല ,ഉമ്മർ മങ്കട എന്നിവർ ആശംസകൾ അർപ്പിച്ചു.സി കെ അൻവർ സ്വാഗതവും ഐ ഇ ടി ഉസ്മാൻ നന്ദിയും പറഞ്ഞു.
![]()
